Home അറിവ് ജിയോയുടെ പുതിയ ‘കലണ്ടര്‍ മന്‍ത് വാലിഡിറ്റി’ പ്രീപെയ്ഡ് പ്ലാന്‍; അറിയേണ്ടതെല്ലാം

ജിയോയുടെ പുതിയ ‘കലണ്ടര്‍ മന്‍ത് വാലിഡിറ്റി’ പ്രീപെയ്ഡ് പ്ലാന്‍; അറിയേണ്ടതെല്ലാം

പ്രതിമാസം 259 രൂപയില്‍ തുടങ്ങുന്ന ‘കലണ്ടര്‍ മന്‍ത് വാലിഡിറ്റി’ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. റീച്ചാര്‍ജ് ചെയ്യുന്ന അതേ തീയതിയില്‍ തന്നെ അടുത്ത മാസം പ്ലാന്‍ പുതുക്കാം എന്നതാണ് ഇതിന്റെ സൗകര്യം. കൃത്യമായി പറഞ്ഞാല്‍ ഈ മാസം 28ന് റീച്ചാര്‍ജ് ചെയ്താല്‍ അടുത്ത മാസം 28നാണ് പ്ലാന്‍ റീച്ചാര്‍ജ് ചെയ്യേണ്ടി വരിക.

ഇതുവഴി കൃത്യം 31 ദിവസം പ്ലാനിന് വാലിഡിറ്റി കിട്ടും. സാധാരണ ജിയോയുടെ പ്രതിമാസ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. വിഐയും എയര്‍ടെലും നല്‍കുന്ന 299 രൂപയുടെ പ്ലാനിന് 28 ദിവസം മാത്രമേ വാലിഡിറ്റിയുള്ളൂ.

എന്നാല്‍ കലണ്ടര്‍ മന്‍ത് വാലിഡിറ്റി പ്ലാനില്‍ കലണ്ടറിലെ ഒരു മാസം പൂര്‍ണമായും വാലിഡിറ്റി ലഭിക്കും. ഒന്നിലധികം പ്ലാനുകള്‍ ഒരുമിച്ച് റീച്ചാര്‍ജ് ചെയ്തു വെക്കാനാവും. ഒരു പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാല്‍ അടുത്ത പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടും.

പുതിയ പ്ലാനില്‍ പ്രതിദിനം 100 എംഎംഎസ് ലഭിക്കും. പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് കോളുകളുണ്ട്. ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷനും ലഭിക്കും. 1.5 ജിബി ഡാറ്റ ലഭിക്കുന്ന മറ്റ് പ്ലാനുകള്‍ 14 ദിവസം വാലിഡിറ്റിയുള്ള 119 രൂപയുടെ പ്ലാന്‍, 23 ദിവസം വാലിഡിറ്റിയുള്ള 199 രൂപയുടെ പ്ലാന്‍, 28 ദിവസം ലഭിക്കുന്ന 239 രൂപയുടെ പ്ലാന്‍ എന്നിവയാണ്.