Home അറിവ് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവോ? കഴിക്കൂ പൈനാപ്പിൾ

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവോ? കഴിക്കൂ പൈനാപ്പിൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ സഹായിക്കുംപൈനാപ്പിളിലെ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവിലുള്ള നാരുകളുമാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ആന്റി ഓക്സിഡന്റുകളും പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ദഹനം മെച്ചപ്പെടുത്താനും പൈനാപ്പിള്‍ നല്ലതാണ്.

തയാമിന്‍, ബി 12, ഫോളേറ്റ്, നാരുകള്‍ എന്നിവയാള്‍ സമ്പന്നമാണ് പൈനാപ്പിള്‍.ദഹനം മെച്ചപ്പെടുത്താനും ആരോഗ്യത്തോടെയിരിക്കാനും പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് നാരുകളും ധാതുക്കളും ലഭിക്കും. വിറ്റാമിന്‍ സിയും പൈനാപ്പിളില്‍ ധാരാളമുണ്ട്.സലാഡുകളില്‍ പൈനാപ്പിള്‍ കഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണകരമാണ്.

കാരറ്റ്, ഉണക്കമുന്തിരി, പൈനാപ്പിള്‍ എന്നിവ ചേര്‍ത്ത സാലഡ് കഴിക്കുന്നത് ശാരീരികാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇലക്കറികളില്‍ പൈനാപ്പിള്‍ ചേര്‍ത്ത് കഴിക്കുകയോ ജ്യൂസ് അടിച്ച്‌ കുടിക്കുകയോ ചെയ്യാം..