Home ആരോഗ്യം 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍; ആദ്യം നല്‍കുന്നത് മറ്റ് രോഗങ്ങളുള്ളവര്‍ക്ക്

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍; ആദ്യം നല്‍കുന്നത് മറ്റ് രോഗങ്ങളുള്ളവര്‍ക്ക്

ന്നു മുതല്‍ സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് കുത്തിവയ്പ്പ് നല്‍കുക. വാക്‌സിന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈല്‍ഫോണില്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യ സമയത്ത് അനുവദിക്കപ്പെട്ട വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തണം.

മറ്റു രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഇവര്‍ ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. ഇവര്‍ക്കായി പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് എസ്എംഎസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍ ഇതുവരെ 35,000 പേര്‍ വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1000 പേരുടെ അപേക്ഷ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിരസിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.