Home ആരോഗ്യം ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍; അറിയാം

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍; അറിയാം

ന്ന് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമെന്ന് അറിയാം.

ധാരാളം ആന്റിഓക്‌സിഡഡന്റും വൈറ്റമിന്‍ ബി-6, ഇ, ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവയൊക്കെ അടങ്ങിയ ഭക്ഷണമാണ് ബദാം. ഇത് നിങ്ങളുടെ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും. ഇത്തരം പോഷകമൂല്യങ്ങള്‍ തലച്ചോറില്‍ നന്നായി പ്രവര്‍ത്തിക്കും.

ഒമേഗ-3 യും ഫാറ്റി ആസിഡും ആന്റിയോക്സിഡന്റ്സും വൈറ്റമിന്‍ ഇ യും അടങ്ങിയ വാല്‍നട് കഴിക്കുക. വാല്‍നട്ട് കഴിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക പ്രവര്‍ത്തനം, മെമ്മറി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും.

ഓര്‍മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു മാര്‍ഗമാണ് പിസ്ത കഴിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന തയാമിന്‍ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്നു. ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയ ബ്ലൂബെറീസ് തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് നിങ്ങള്‍ക്ക് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും.

ഓര്‍മ്മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില ‘നല്ല’ ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും.

കൊഴുപ്പുള്ള മീന്‍, ട്യൂണ, പുഴ മീന്‍ എന്നിവ കഴിക്കുക. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്. ഇത് നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ഒമേഗ -3 നിങ്ങളുടെ തലച്ചോറിന് നിരവധി അധിക ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.

രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല. നിലക്കടലയില്‍ അടങ്ങിയിട്ടുളള വൈറ്റമിന്‍ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തയാമിനും നിലക്കടലയിലുണ്ട്. കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്.

ബുദ്ധി വര്‍ദ്ധിപ്പിക്കാനും ചിന്താശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇലക്കറികള്‍. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാല്‍. പാലില്‍ നിന്ന് വൈറ്റമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.