Home വാണിജ്യം സഹകരണ ബാങ്കുകള്‍ ഈ വര്‍ഷം ലാഭവിഹിതം നല്‍കേണ്ടെന്ന് ആര്‍ബിഐ

സഹകരണ ബാങ്കുകള്‍ ഈ വര്‍ഷം ലാഭവിഹിതം നല്‍കേണ്ടെന്ന് ആര്‍ബിഐ

പൊതുമേഖലയിലെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഈ വര്‍ഷം ലാഭ വിഹിതം നല്‍കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിപ്പ്. കൂടുതല്‍ വായ്പ നല്‍കുന്നതിന് സാഹചര്യമൊരുക്കാനും ബാങ്കുകള്‍ക്ക് മൂലധനം ശക്തിപ്പെടുത്താനുമാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഇതുവഴി ബാങ്കുകള്‍ക്കു കൂടുതല്‍ വായ്പ നല്‍കാന്‍ കഴിയുമെന്നാണ് അഭിപ്രായം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പണമൊഴുക്ക് സുഗമമാക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നത്.

ബാങ്കുകളുടേതിനു സമാനമായി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫ്സി) ലാഭവിഹിത മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. നിലവില്‍ എന്‍ബിഎഫ്സികള്‍ക്ക് ഡിവിഡന്റ് നല്‍കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളില്ല.