Home ആരോഗ്യം അമിതമായ എണ്ണയുടെ ഉപയോഗവും മുടി കൊഴിച്ചില്‍ കൂട്ടുന്നതിനും കഷണ്ടി വരുന്നതിനും കാരണമാകാം… നിങ്ങള്‍ക്കെടുക്കാവുന്ന മുന്‍ കരുതലുകള്‍

അമിതമായ എണ്ണയുടെ ഉപയോഗവും മുടി കൊഴിച്ചില്‍ കൂട്ടുന്നതിനും കഷണ്ടി വരുന്നതിനും കാരണമാകാം… നിങ്ങള്‍ക്കെടുക്കാവുന്ന മുന്‍ കരുതലുകള്‍

എല്ലാ ദിവസവും വെളിച്ചെണ്ണയും താളിയും ഷാംപുവും ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ മാറുന്നില്ല, കഷണ്ടി വരാറായി എന്നെല്ലാം സ്ത്രീകളുടെയും പുരുഷന്മാരുടെയും പരാതികളാണ്. നിങ്ങളുടെ മുടി കൊഴിയുന്നതിനുള്ള കാരണം അറിയാതെ പോകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത്. മുടി ഇല്ലാത്ത അവസ്ഥയ്ക്ക് ലിംഗ ഭേദമില്ലാതെ എല്ലാവരിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുടി വളരുന്നതിന് വേണ്ടി എത്ര രൂപയും ചിലവഴിക്കാന്‍ മടിയില്ലാത്തവാരണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ നിങ്ങള്‍ എന്നും കാച്ചിയ എണ്ണ ഉപയോഗിച്ചിട്ടും നിങ്ങള്‍ക്ക് മുടി കൊഴിയുന്നതിനുള്ള കാരണം അറിയണ്ടേ..

അമിതമായ എണ്ണ ഉപയോഗിക്കുമ്പോള്‍ ഇത് തലയോട്ടിയില്‍ നിന്നും പോകാതെ അഴുക്കായി രൂപപ്പെടുകയും ഇത് താരനുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. തലയില്‍ ഇത്തരത്തില്‍ അഴുക് വര്‍ധിക്കുകയും താളിയുടെ ഉപയോഗത്തിലൂടെ ഈ അഴുക്കിനെ കഴുകി കളയാന്‍ സാധിക്കാതെയും വരുമ്പോള്‍ തലയോട്ടിലെ രക്തപ്രവാഹം ഇല്ലാതാകുന്നു. ഇത് പുതിയ മുടിയിഴകള്‍ കിളിര്‍ക്കുന്നതിനും മുടിയുടെ വളര്‍ച്ചയ്ക്കും തടസ്സമാകുന്നു.

എണ്ണയുടെ ഉപയോഗിത്തിന് ശേഷം താളി ഉപയോഗിച്ച് കഴുകുന്നത് വളരെ നല്ലതാണ് എന്നാല്‍ എണ്ണ പൂര്‍ണമായും തലയില്‍ നിന്നും പോയി എന്നുറപ്പു വരുത്തണം. അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ നില്‍ക്കാനും പാടില്ല. താളിയ്ക്ക് പകരം ഷാംപൂ പോലുള്ള കെമിക്കല്‍സ് അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് തലയോടിനെ വരണ്ടതാക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം മറക്കരുത്. അതിനാല്‍ മൈല്‍ഡ് ഷാംപൂ മാത്രം ഉപയോഗിക്കുക. ഷാംപൂ നേരിട്ട് തലയില്‍ ഉപയോഗിക്കുന്നതിന് പകരം അല്പം വെള്ളത്തില്‍ ചേര്‍ത്ത് വേണം ഉപയോഗിക്കാന്‍.

അറിവോട് കൂടിയ പരിപാലനമാണ് മുടിയ്ക്ക് വേണ്ടത്. അല്ലാത്ത പക്ഷം വില കൂടിയ എണ്ണയോ ഷാംപൂവോ മുടി കൊഴിച്ചില്‍ തടയുന്നതിനോ കഷണ്ടി മാറുന്നതിനോ സഹായിക്കില്ല.