Home അറിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? സ്വയംതൊഴിൽ ആരംഭിക്കാൻ അവസരമുണ്ട്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? സ്വയംതൊഴിൽ ആരംഭിക്കാൻ അവസരമുണ്ട്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. കെസ്‌റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. അപേക്ഷ ഫോം www.employment.kerala.gov.in ലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ലഭ്യമാണ്. പദ്ധതികളുടെ വിശദവിവരങ്ങൾ:

കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50 നും മേധ്യ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും 20000 രൂപവരെ സബ്‌സിഡിയും നൽകുന്ന പദ്ധതിയാണിത്.

കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 45 നും മധ്യേ പ്രായമുള്ള ഒന്നിൽ കൂടുതൽ പേർക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി അവസരമൊരുക്കുന്ന പദ്ധതിയാണിത്. ബാങ്ക് മുഖേന 10 ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്‌സിഡിയും ലഭിക്കും.

വിധവകൾ, നിയമാനുസൃതമായി വിവാഹ ബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായവർ, പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവർ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താവുള്ളവർ എന്നീ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18 നും 55 നും മേധ്യ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. സ്വയം തൊഴിൽ ആരംഭിക്കാനായി 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും.

കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹോസ്ദുർഗ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -04672209068, കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-04994255582.