Home അറിവ് യുപിഐ ഇടപാടുകള്‍ക്കു ഇനി ചാര്‍ജ് വന്നേക്കാം

യുപിഐ ഇടപാടുകള്‍ക്കു ഇനി ചാര്‍ജ് വന്നേക്കാം

യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച്‌ അഭിപ്രായം തേടി ആര്‍ബിഐ.ഇത് സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി. നിലവില്‍ ​ഗൂ​ഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ളവ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല.എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നത്.

തുകയുടെ തോത് അനുസരിച്ച്‌ പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നതിലേക്കാണ് ആര്‍ബിഐ വിരല്‍ ചൂണ്ടുന്നത്.800 രൂപ യുപിഐ വഴി അയയ്ക്കുമ്ബോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും ഡിസ്കഷന്‍ പേപ്പറില്‍ പറയുന്നു.

യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുന്നതിലാണ് റിസര്‍വ് ബാങ്ക് അഭിപ്രായം തേടുന്നത്. നിലവില്‍ ഇത് സംബന്ധിച്ച്‌ ആര്‍ബിഐ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒക്ടോബര്‍ മൂന്നിന് മുന്‍പായി അഭിപ്രായങ്ങള്‍ അറിയിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.