Home അറിവ് ഇപിഎഫ് പലിശ 8.5 ശതമാനമെന്ന് തീരുമാനം: രണ്ട് ഘട്ടങ്ങളിലായി അക്കൗണ്ടിലെത്തും

ഇപിഎഫ് പലിശ 8.5 ശതമാനമെന്ന് തീരുമാനം: രണ്ട് ഘട്ടങ്ങളിലായി അക്കൗണ്ടിലെത്തും

ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും ഇപിഎഫ് വരിക്കാരുടെ പലിശ അക്കൗണ്ടിലെത്തുക. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ആദ്യഘട്ടമായി 8.15ശതമാനം പലിശ ഉടനെ വരിക്കാരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. 0.35ശതമാനം പലിശ ഡിസംബറിലാകും അക്കണ്ടിലെത്തുക. ഓഹരിയിലെ നിക്ഷേപം നഷ്ടത്തിലായതും മറ്റു നിക്ഷേ പദ്ധതികളില്‍ നിന്നുള്ള ആദായത്തില്‍ കാര്യമായി ഇടിവുവന്നതുമെല്ലാം പലിശ കുറയ്ക്കുന്നതിന് പ്രേരക ഘടകങ്ങളായിരുന്നു. എന്നാല്‍ 8.5ല്‍നിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്.

പുതിയ സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടമായി പലിശ വരവുവെയ്ക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാര്‍ച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുന്‍വര്‍ഷത്തേക്കാല്‍ 0.15ശതമാനം കുറവായിരുന്നു ഇത്.