തന്റെ വര്‍ക്ക് ഔട്ട് പാര്‍ട്ടണര്‍, മോട്ടിവേറ്റര്‍, അഡൈ്വസര്‍, ഡിസിഷന്‍ മേക്കല്‍ എല്ലാം അച്ഛനാണ്, ആ ഇടത്ത് നെഞ്ചില്‍ കാണുന്ന മസ്സില്‍ 2016 ല്‍ വെച്ച പേസ്‌മേക്കറാണ്. എന്നിട്ടും ഫിറ്റ്‌നസ്സില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ട് വന്നിട്ടില്ല… മലയാളികളുടെ പ്രിയതാരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ നല്‍കിയ ടാഗ് ലൈന്‍ ഇതായിരുന്നു.
അച്ഛനും മകനും വര്‍ക്ക് ഔട്ട് കഴിഞ്ഞ് മസ്സില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ചിത്രം. ഈ പ്രായത്തിലും ബോഡി കാത്തു സൂക്ഷിക്കുന്ന അച്ഛന്‍ മകനെ തോല്‍പ്പിച്ചു കഴഞ്ഞു എന്നാണ് ടോവിനോയുടെ ആരാധകര്‍ നല്‍കിയ മറുപടി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. എല്ലായ്‌പ്പോഴും ബോഡി ഫിറ്റ്‌നെസ് കാത്തു സൂക്ഷിക്കുന്ന നടനാണ് ടോവിനോ തോമസ്.