Home പ്രവാസം കുടുംബ സന്ദര്‍ശകവിസക്കാര്‍ക്ക് തൊഴില്‍ വിസ നല്‍ക്കില്ല: കുവൈത്ത്

കുടുംബ സന്ദര്‍ശകവിസക്കാര്‍ക്ക് തൊഴില്‍ വിസ നല്‍ക്കില്ല: കുവൈത്ത്

കുടുംബ വിസയില്‍ കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ തൊഴില്‍ വിസ നല്‍കില്ലെന്ന് കുവൈത്ത് ഭരണകൂടം. രാജ്യത്ത് പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനും കൂടുതല്‍ മേഖലയില്‍ സ്വദേശിവല്‍ക്കണം നടപ്പിലാക്കാനും വേണ്ടിയാണ് പുതിയ നടപടികള്‍.

കുടുംബ വിസയില്‍ കഴിയുന്ന കുട്ടികളുടെ ഉയര്‍ന്ന പ്രായം 21 വയസ്സില്‍ നിന്നും 18 വസ്സിലേക്ക് ചുരുക്കും. 18 വയസ്സിന് ശേഷം ഉന്നത പഠനം നടത്തുവെങ്കില്‍ കുവൈത്തില്‍ തുടരാം അല്ലാത്ത പക്ഷം രാജ്യം വിടണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

കുവൈത്തില്‍ നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ ആഗസ്റ്റ് 30ന് പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കിയ കര്‍ഫ്യൂ ഘട്ടം ഘട്ടമായി ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് കടക്കുകായണ് കുവൈത്ത്.