ചിങ്ങ പുലരിയില്‍ മലയാളികള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രിയ നടി സരയ്യു മോഹന്‍. നാടന്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചാണ് സരയ്യു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘ ചിങ്ങം പുലരുമ്പോള്‍ നല്ല നാളെയുടെ പ്രതീക്ഷകള്‍ കൂടെ വിരിയുകയാണ്…
നന്മകളും നല്ല കാഴ്ച്ചകളും നിറയട്ടെ നാടൊട്ടുക്ക്
പുതുവത്സരാശംസകള്‍ ‘ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്

ചക്കരമുത്ത്, വെറുതെ ഒരു ഭാര്യ എന്നീ ചിത്രങ്ങളിലൂടെയാണ് സരയ്യു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട് അറുപതോളം ചിത്രങ്ങളില്‍ സരയ്യു അഭിനയിച്ചിട്ടുണ്ട്. നാല് ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്.