Home ആരോഗ്യം പായ്ക്കിങിന് പിന്‍ ഉപയോഗിക്കരുത്.

പായ്ക്കിങിന് പിന്‍ ഉപയോഗിക്കരുത്.

ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റില്‍ ഇനി മുതല്‍ സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിച്ചാല്‍ പണി പാളും. സ്റ്റേപിള്‍ പിന്‍ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ വിലക്കി. ലോഹ കഷ്ണങ്ങള്‍ ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാലാണ് നടപടി. പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മല്‍ പേപ്പര്‍ എന്നിവ കൊണ്ട് പൊതിയുന്ന ഭക്ഷ്യവസ്തുക്കളുടെ പായ്ക്കുകളിലാണ് വ്യാപകമായി സ്റ്റേപിള്‍ പിന്‍ ഉപയോഗിക്കാറുള്ളത്. ചില ടീ ബാഗ് നിര്‍മ്മാതാക്കള്‍ ബാഗും നൂലും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പാക്കറ്റുകള്‍ വിപണിയില്‍ ഇറക്കിയാല്‍ നടപടികളുണ്ടാകും. അതേസമയം ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതിന് പശയുള്ള ടേപ്പുകള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല. എന്നാല്‍ ഇവ ഭക്ഷ്യവസ്തുവില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.