Home കൗതുകം തൃശൂർക്കാരൻ കള്ളന്റെ എടിഎം കാർഡ് മോഷ്ടിച്ചത് എസ്.ഐ.

തൃശൂർക്കാരൻ കള്ളന്റെ എടിഎം കാർഡ് മോഷ്ടിച്ചത് എസ്.ഐ.

ട്രെയിനിലെ എ.സി. കോച്ചുകളിലെ യാത്രക്കാരില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ കള്ളന്റെ എ.ടി.എം. കാര്‍ഡ് കവര്‍ന്നത് വനിതാ എസ്.ഐ. ചെന്നൈയിലാണ് സംഭവം. കവര്‍ച്ച കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയുടെ എ.ടി.എം. കാര്‍ഡ് എസ്.ഐ അടിച്ചുമാറ്റി. ഇതില്‍ നിന്ന് പലപ്പോഴായി രണ്ടര ലക്ഷം രൂപയും എസ്.ഐ. പിന്‍വലിച്ചു. അറസ്റ്റിലായ പ്രതിയുടെ 15 എ.ടി.എം. കാര്‍ഡുകളില്‍ രണ്ടെണ്ണം കാണാനില്ലെന്നായിരുന്നു കേസ് അന്വേഷിച്ച എസ്.ഐ കയല്‍വിഴി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ റെയില്‍വേ മേലുദ്യോഗസ്ഥർ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറി. കാണാതായ രണ്ട് എ.ടി.എം. കാര്‍ഡുകളും ഉപയോഗിച്ച് പലപ്പോഴായി പണം പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്ക് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെ എസ്.ഐയുടെ കള്ളി വെളിച്ചത്തായി. പോലീസ് തന്നെ കള്ളനായതിന്റെ ചീത്തപ്പേരിലാണ് തമിഴ്‌നാട്ടിലെ റെയിൽവേ പോലീസ്.