Home അന്തർദ്ദേശീയം ഫിംഗര്‍ ലിക്കിങ് ഈസ് നോട്ട് ഗുഡ്: കോവിഡ് കാലത്ത് ചേരാത്ത പരസ്യവാചകം മാറ്റി കെഎഫ്‌സി

ഫിംഗര്‍ ലിക്കിങ് ഈസ് നോട്ട് ഗുഡ്: കോവിഡ് കാലത്ത് ചേരാത്ത പരസ്യവാചകം മാറ്റി കെഎഫ്‌സി

ലോകത്തിലെ അറിയപ്പെടുന്ന ഭക്ഷ്യശൃംഗലയായ കെഎഫ്‌സി തങ്ങളുടെ വര്‍ഷങ്ങളായുള്ള പരസ്യവാചകം മാറ്റി. കോവിഡ് വ്യാപന സാഹചര്യത്തില്‍ തീരെ യോജിക്കാത്തതിനാലാണ് ഫിംഗര്‍ ലിക്കിങ് ഈസ് ഗുഡ് എന്ന പരസ്യവാചകം മാറ്റിയത് എന്ന് കമ്പനി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിന് ഒട്ടും യോജിക്കാത്ത പരസ്യവാചകമാണ് കമ്പനിയുടേതെന്ന് ബോധ്യമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ കാതറിന്‍ റ്റാന്‍ ഗില്ലെപ്സി അറിയിച്ചു.

വൈറസിനെ ചെറുക്കാന്‍ കൈകള്‍ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നാണ് കമ്പനിയുടെ നിലപാട്.

അതേസമയം സാഹചര്യങ്ങള്‍ അനുകൂലമായാല്‍ പരസ്യവാചകം തിരികെ കൊണ്ടുവരുമെന്നും കമ്പനി വ്യക്തമാക്കി. ഫിംഗര്‍ ലിക്കിങ് എന്ന വാചകഭാഗം അവ്യക്തമാക്കി കെഎഫ്സിയുടെ പരസ്യവീഡിയോയും യൂട്യൂബില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.