Home വിനോദം പ്രണയിച്ച് ബോറടിക്കട്ടേ; നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഘ്‌നേഷ് ശിവന്‍

പ്രണയിച്ച് ബോറടിക്കട്ടേ; നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഏറെക്കാലമായി പ്രണയത്തിലാണ്. ഇവരുടെ വിശേഷങ്ങളല്ലാം താരങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ആരാധകര്‍ക്കെപ്പോഴും അറിയേണ്ടത് താരങ്ങളുടെ വിവാഹത്തെക്കുറിച്ചാണ്. ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാവും എന്നായിരുന്നു അടുത്തിടെ പുറത്തുവന്നത്.

എന്നാലിപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിഘ്‌നേഷ് ശിവന്‍ തന്നെ മറുപടിയായെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഇതുവരെ 22 തവണ തന്നെയും നയന്‍താരയെയും വിവാഹം കഴിപ്പിച്ചുവെന്നാണ് വിഘ്നേഷ് പറയുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ അവര്‍ ഞങ്ങളെ വിവാഹം കഴിപ്പിക്കും. എന്നാല്‍ ഇപ്പോള്‍ പ്രൊഫഷണിലാണ് ശ്രദ്ധിക്കുന്നതെന്നും പ്രണയിച്ച് ബോറടിക്കുമ്പോള്‍ വിവാഹം കഴിക്കുമെന്നും വിഘ്‌നേഷ് വ്യക്തമാക്കി.

”ഞങ്ങളുടെ ശ്രദ്ധ ജോലിയിലാണ്. ഡേറ്റ് ചെയ്ത് ബോറഡിക്കുമ്പോള്‍ ഞങ്ങള്‍ കല്യാണം കഴിക്കും, നമുക്ക് നോക്കാം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കാം” – വിഘ്നേഷ് പറഞ്ഞു. വിഘ്‌നേഷിന്റെ രസകരമായ പ്രതികരണം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

2015 ല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രണയവാര്‍ത്ത പുറത്തുവിട്ടത്. ഒരുമിച്ചുള്ള പ്രണയനിമിഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ട്. രജനീകാന്തിന്റെ നായികയായി ദര്‍ബാറിലാണ് നയന്‍താര അവസാനം അഭിനയിച്ചത്. ശിവ സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാകുള്ള രണ്ടു കാതല്‍ എന്ന ചിത്രത്തിലും നയന്‍സ് തന്നെയാണ് നായിക.