Home ആരോഗ്യം തേന്‍ പനിക്കും ചുമയ്ക്കും മരുന്നാണെന്ന് പഠനം: തല്‍ക്കാലം ആന്റിബയോട്ടിക്കുകളോട് വിട പറയാം

തേന്‍ പനിക്കും ചുമയ്ക്കും മരുന്നാണെന്ന് പഠനം: തല്‍ക്കാലം ആന്റിബയോട്ടിക്കുകളോട് വിട പറയാം

തേന്‍ ഒരു നല്ല ഔഷധവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നവുമാണ്. പനിക്കും ചുമയ്ക്കുമെല്ലാം മറ്റ് ഔഷധങ്ങളുടെ തേന്‍ ചേര്‍ത്ത് കഴിക്കുന്ന ശീലം മലയാളികള്‍ക്ക് പണ്ടേയുണ്ട്. എന്നാലിപ്പോള്‍ ഇക്കാര്യം ശാസ്ത്രജ്ഞന്‍മാര്‍ തന്നെ അംഗീകരിച്ചിരിക്കുകയാണ്. സാധാരണ പനിക്കും ചുമയ്ക്കും ആന്റിബയോട്ടിക്കിനേക്കാള്‍ തേന്‍ ഗുണം ചെയ്യുമെന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം.

ആന്റിബയോട്ടിക്സിനേക്കാള്‍ ഒരു ടീസ്പൂണ്‍ തേന്‍ ആരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ച രോഗാണുക്കളില്‍ നിന്ന് നമുക്ക് പ്രതിരോധം തീര്‍ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും തേന്‍ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചുമ മാറാനായി നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടേതിനേക്കാള്‍ 36 ശതമാനം അധികം ഫലപ്രദമാണ് തേന്‍ എന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പതിനാല് വ്യത്യസ്ത പഠനങ്ങളിലൂടെയാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല തേനിന്റെ ഔഷധ ഗുണങ്ങളെ പറ്റി നിഗമനത്തിലെത്തിയത്. ചുമ മാറാന്‍ ഉപയോഗിക്കുന്ന മരുന്നുകളായ ഡിഫെന്‍ഹൈഡ്രൈമന്‍, ആന്റിഹിസ്റ്റ്മൈന്‍ എന്നിവയേക്കാള്‍ 50 ശതമാനം ഫലപ്രദമാണ് തേന്‍. തേന്‍ കഴിക്കുമ്പോള്‍ മറ്റ് മരുന്നുകളേക്കാള്‍ വേഗത്തില്‍ രോഗം മാറുകയും ചെയ്യുന്നുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗാണുക്കളെ അകറ്റി നിര്‍ത്തുന്നു.

മാത്രമല്ല, മറ്റ് മരുന്നുകളെ അപേക്ഷിച്ച് ചുമയുടെ കാഠിന്യം 44 ശതമാനം വരെ കുറയ്ക്കാനും തേനിന് സാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. മുറിവുകളും, പൊള്ളലുകളും വേഗത്തില്‍ ഉണങ്ങുന്നതിനും തേന്‍ ഫലപ്രദമായ മരുന്നാണ്. തേനിലുള്ള ഗ്ലൂക്കോസും, ഫ്രക്റ്റോസും മുറിവിലെ ഈര്‍പ്പം വലിച്ചെടുക്കും, അതുകൊണ്ടാണ് മുറിവ് ഉണങ്ങുന്നത്.