Home വിനോദം ബ്ലാക്ക് ആന്‍ഡ് വൈറ്റും മിക്കി മൗസും: കുറുമ്പുകാട്ടി നസ്രിയ

ബ്ലാക്ക് ആന്‍ഡ് വൈറ്റും മിക്കി മൗസും: കുറുമ്പുകാട്ടി നസ്രിയ

പ്രേഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മലയാളി നടിയാണ് നസ്രിയ നസീം. ഏറെ ചെറുപ്പത്തില്‍ തന്നെ ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തുന്നത്. അന്നു മുതല്‍ താരം മലയാളികളുടെ പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്ത് പോലും നസ്രിയക്ക് ആരാധകര്‍ ഏറെയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ സജീവമായ നടി തന്റെ വിശേഷങ്ങളെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കെല്ലാം ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലിന്റെ ചിത്രങ്ങളും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ആരാധകരുടെ മനംകീഴടക്കുന്ന ഏതാനും ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മിക്കിമൗസ് കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷര്‍ട്ടില്‍ കുറുമ്പുകാട്ടി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചത്. തലമുടി രണ്ട് വശത്തും ബണ്‍ ചെയ്ത് സ്‌റ്റൈലന്‍ കൂളിങ് ഗ്ലാസ് വച്ചാണ് നില്‍പ്പ്.