Home അറിവ് ഡെബിറ്റ്/​ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായക മാറ്റവുമായി ആര്‍.ബി.ഐ.

ഡെബിറ്റ്/​ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായക മാറ്റവുമായി ആര്‍.ബി.ഐ.

ഇ-മാന്‍ഡേറ്റ് പരിധി 5000 രൂപയില്‍ നിന്നും 15,000 രൂപയാക്കി ഉയര്‍ത്തിയതാണ് പ്രധാനമാറ്റം.പരിധി ഉയര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.വിവിധ സബ്സ്ക്രിപ്ഷനുകള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് തുടങ്ങിയവക്കെല്ലാം ഇ-മാന്‍ഡേറ്റ് സംവിധാനം ഉപയോഗിക്കാറുണ്ട്. നിശ്ചിത തുക അക്കൗണ്ടില്‍ നിന്നും എല്ലാ മാസവും ഡെബിറ്റ് ആക്കുന്നതിനാണ് ഇ-മാന്‍ഡേറ്റ് സംവിധാനം ഉപയോഗിക്കുന്നത്. ഈ പരിധിയാണ് 5000 രൂപയില്‍ നിന്നും 15,000മാക്കി ഉയര്‍ത്തിയത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇ-മാന്‍ഡേറ്റിനുള്ള ചട്ടങ്ങളില്‍ ആര്‍.ബി.ഐ മാറ്റം വരുത്തിയിരുന്നു.

ഇ-മാന്‍ഡേറ്റിന്റെ രജിസ്ട്രേഷന്‍, മാറ്റം വരുത്തല്‍, റദ്ദാക്കല്‍ എന്നിവക്കെല്ലാം അന്ന് ആര്‍.ബി.ഐ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ആകുന്നതിന് 24 മണിക്കൂര്‍ മുൻപ്മുന്നറിയിപ്പ് നല്‍കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് റദ്ദാക്കാനുള്ള സംവിധാനവും അക്കൗണ്ട് ഉടമക്ക് വേണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചിരുന്നു.