Home ആരോഗ്യം സെര്‍വിക്കല്‍ കാന്‍സര്‍; രോഗലക്ഷണങ്ങളും പ്രതിരോധവും

സെര്‍വിക്കല്‍ കാന്‍സര്‍; രോഗലക്ഷണങ്ങളും പ്രതിരോധവും

പകടകാരിയായ സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ്. ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്. ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 70 ശതമാനം സെര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഈ ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും എന്നത് ഒരു പോസീറ്റീവായ കാര്യമാണ്.

പുകവലി, വൃത്തിക്കുറവ്, പ്രതിരോധശേഷിക്കുറവ്, പോഷകാഹാരകുറവ് എന്നിവയെല്ലാം ചിലപ്പോള്‍ സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകാറുണ്ട്. പാപ്‌സ്മിയര്‍ ടെസ്റ്റാണ് (Pap test) സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. യോനീമുഖത്തെ മറ്റ് അണുബാധകള്‍ കണ്ടെത്താനും ഈ പരിശോധന നടത്താവുന്നതാണ്.

ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തില്‍ പല ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. ഗര്‍ഭാശയമുഖത്തെ (cervix) കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാന്‍ സാധിക്കും. എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം.

രോഗ ലക്ഷണങ്ങള്‍

ആര്‍ത്തവം ക്രമം തെറ്റുക
ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക.
ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക.
ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ
വെള്ളപോക്ക്.
നടുവേദന

എങ്ങനെ രോഗം വരാതെ നോക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം അല്ലെങ്കില്‍ മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.
പുകയില ഉപയോഗം കുറയ്ക്കുക.
കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുക.