Home കൗതുകം നഗരമധ്യത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, വീഡിയോ

നഗരമധ്യത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, വീഡിയോ

നുഷ്യനെ വിഴുങ്ങാന്‍ വരെ ശേഷിയുള്ള പെരുമ്പാമ്പിനെ പൊതുവെ എ്ല്ലാവര്‍ക്കും പേടിയാണ്. പൊതുവെ വനാന്തരത്തില്‍ ജീവിക്കുന്ന പെരുമ്പാമ്പ് ആള്‍വാസമുള്ള പ്രദേശങ്ങളിലും എത്തിപ്പെടാറുണ്ട്. അതും ഗ്രാമപ്രദേശങ്ങളിലും മറ്റുമാണ് ഇവയെ കണ്ടെത്താറുള്ളത്.

എന്നാല്‍ മുംബൈ നഗരത്തെ വിറപ്പിച്ചിരിക്കുകയാണ് ഒരു പെരുമ്പാമ്പ്. നഗരമധ്യത്തില്‍ ഒരു കാറിന്റെ ചക്രത്തിനിടയില്‍ പെട്ടുപോയ കൂറ്റന്‍ പെരുമ്പാമ്പിനെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.

ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപത്താണ് കാറിന്റെ ചക്രത്തിനുള്ളില്‍ അബദ്ധത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് കുടുങ്ങിയത്. പൊലീസ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ തൊഴിലാളികള്‍ ഉയര്‍ത്തിക്കൊടുത്തതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദൗത്യം എളുപ്പമായി. പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.