Home കൗതുകം പതിനാറാമതും അമ്മയാകാനൊരുങ്ങി യുവതി; ഇവരുടെ വലിയ കുടുംബം കണ്ട് ഞെട്ടി ആളുകള്‍

പതിനാറാമതും അമ്മയാകാനൊരുങ്ങി യുവതി; ഇവരുടെ വലിയ കുടുംബം കണ്ട് ഞെട്ടി ആളുകള്‍

ക്കളുണ്ടാകുന്ന കാര്യത്തില്‍ ‘നാമൊന്ന് നമുക്കൊന്ന്’ എന്ന മുദ്രാവാക്യവുമായി നടക്കുന്നവരാണ് ഇപ്പോഴത്തെ മാതാപിതാക്കളില്‍ മിക്കവരും. ജീവിതശൈലീരോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, വളര്‍ത്താനുള്ള ബുദ്ധിമുട്ടുകള്‍ ഇങ്ങനെ പല കാര്യങ്ങളാണ് ഒറ്റക്കുട്ടിമതി എന്ന തീരുമാനത്തിലേക്ക് രക്ഷിതാക്കളെ എത്തിക്കുന്നത്.

എന്നാല്‍ ഇത്തരം ചിന്താഗതികളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് അമേരിക്കയിലെ നോര്‍ത്ത് കരോലീന സ്വദേശിയായ 38 വയസുകാരി പാറ്റി ഹെര്‍ണാണ്ടസ് തന്റെ 15ാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയിരിക്കുകയാണ്.

2019 ല്‍ തന്നെ ഈ വലിയ കുടുംബത്തിന്റെ കഥ ലോകമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ടായി വീണ്ടും ഞെട്ടിക്കാനുള്ള വകയുണ്ടാക്കിയിരിക്കുകയാണ്.

ഞാനിപ്പോള്‍ വളരെയധികം സന്തോഷത്തിലാണ്. ഈ കുട്ടികളാണ് ഇപ്പോള്‍ എന്റെ ലോകമെന്ന് പാറ്റി പറയുന്നു. ‘ കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് അല്‍പം ശ്രമകരമായ ദൗത്യം തന്നെയാണ്. പ്രത്യേകിച്ചു പുതിയ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും..’ – പാറ്റി പറഞ്ഞു.

‘എല്ലായ്‌പ്പോഴും അവര്‍ കരയും. ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പം തന്നെ ഉണ്ടായിരിക്കണം. പക്ഷേ, ഞങ്ങള്‍ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ദൈവത്തിന്റെ വരദാനമാണ് ഈ കുട്ടികള്‍. ഇനിയും കുട്ടികള്‍ വേണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം…’ പാറ്റി പറയുന്നു.

മൂന്ന് മാസം മുന്‍പാണ് പാറ്റി 15-ാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. 2021 മെയ് മാസത്തില്‍ പുതിയ അതിഥി തങ്ങളുടെ വലിയ കുടുംബത്തിലേക്ക് എത്തുമെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണെന്നും ഭാവിയിലും കുഞ്ഞുങ്ങളുണ്ടാകുന്നതില്‍ യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ തയാറല്ലെന്നും പാറ്റി പറഞ്ഞു.

15 പേരില്‍ 10 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളുമാണ്. ഇതില്‍ ആറുപേര്‍ ഇരട്ടകളാണ്. ‘ഇവരെ കാണുമ്പോള്‍ ഈ കുഞ്ഞുങ്ങളെല്ലാം നിങ്ങളുടെതാണോ എന്ന് പലരും ഞങ്ങളോട് ചോദിക്കാറുണ്ട്. ഇവരെല്ലാം തന്റെ സ്വന്തം മക്കളാണെന്ന് പറയുമ്പോള്‍ പലര്‍ക്കും അദ്ഭുതമാണെന്നും അവര്‍ പറയുന്നു.