Home കൗതുകം നഗ്ന സ്ത്രീയുടെ രൂപത്തിലുള്ള പുഷ്പം. സത്യമെന്താണ്?

നഗ്ന സ്ത്രീയുടെ രൂപത്തിലുള്ള പുഷ്പം. സത്യമെന്താണ്?

മൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പുഷ്പമാണ് നാരീലത. നാണം മറയ്ക്കുന്ന നഗ്ന സ്ത്രീയുടെ രൂപമാണ് പൂവിന്. പച്ച നിറമാണിതിന്. പാലക്കാടും, എറണാകുളത്തും 20 വർഷത്തിന് ശേഷം ചെടി പൂവിട്ടു എന്നാണ് പ്രചരണം.എന്നാൽ ഈ ചെടിയോ പൂവോ കണ്ടവരാരുമില്ല. ഇന്‍റര്‍നെറ്റില്‍ ഇതിന് നാരീപോള്‍ എന്ന് മറ്റൊരു പേരും കൂടിയുണ്ട്. ഹിമാലയത്തിലും, തായ്ലണ്ടിലും ഈ ചെടിയുണ്ടെന്നായിരുന്നു ഇതുവരെയുള്ള പ്രചരണം. ഇപ്പോൾ കേരളത്തിൽ പൂത്തുവെന്നായി. ഇത്തരമൊരു വൃക്ഷം നിലനില്‍ക്കുന്നതായി ആര്‍ക്കും ഒരു വിവരവും ലഭിച്ചിട്ടില്ല.5 വർഷമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നാലോ അഞ്ചോ ചിത്രങ്ങളല്ലാതെ പുതുതായി ഒരു ചിത്രവുമില്ല. വ്യാജ പ്രചരണം സജീവമായപ്പോൾ ഈ ചിത്രവും വാർത്തയും സമൂഹ മാധ്യമങ്ങളിൽ കാണാത്തവരില്ല എന്നായിരിക്കുന്നു.