Home വാഹനം ഹെൽമറ്റ് ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കും.

ഹെൽമറ്റ് ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കും.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപ, മദ്യപിച്ചു വാഹനമോടിച്ചാൽ 10,000 രൂപ, ഹെൽമെറ്റ് ഇല്ലെങ്കിൽ ആയിരംരൂപയും മൂന്നുമാസം ലൈസൻസ് റദ്ദാക്കലും. അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയാൽ രണ്ടായിരം രൂപ, സീറ്റ് ബെൽറ്റില്ലെങ്കിൽ ആയിരം രൂപ എന്നിങ്ങനെയാണ് മോട്ടോർ വാഹന ഭേദഗതി ബില്ലിലെ ശിക്ഷാ വ്യവസ്ഥകൾ. അപകടകരമായി വാഹനമോടിച്ചാൽ 5000 രൂപയായിരിക്കും പിഴ. ഇപ്പോഴിത് ആയിരം രൂപയാണ്.


ഗതാഗത നിയമലംഘനത്തിനുള്ള ശിക്ഷ പല മടങ്ങായി വർധിപ്പിച്ചുള്ള മോട്ടോർ വാഹന ഭേദഗതി ബിൽ കേന്ദ്രസർക്കാർ വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു.കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാകാത്തതിനാൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.
ഗതാഗതവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ രണ്ടായിരംരൂപ പിഴയൊടുക്കണം. നിലവിൽ അഞ്ഞൂറു രൂപയാണ് പിഴ. പ്രായപൂർത്തിയാകാത്തവർ നിയമലംഘനം നടത്തിയാൽ രക്ഷാകർത്താവോ വണ്ടിയുടമയോ കുറ്റക്കാരാകും. രജിസ്ട്രേഷൻ റദ്ദാക്കലിനു പുറമെ 25000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും. ആംബുലൻസിനു വഴി കൊടുത്തില്ലെങ്കിൽ പതിനായിരം രൂപയാണ് പിഴ.അതിവേഗത്തിനുള്ള പിഴ ആയിരത്തിൽനിന്ന് രണ്ടായിരമായി വർധിപ്പിക്കും. വാഹനാപകടത്തിൽ മരിച്ചാൽ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാൽ രണ്ടര ലക്ഷവും നഷ്ടപരിഹാരം നൽകാനാണ് ബില്ലിലെ ശുപാർശ.