Home വാണിജ്യം തരംഗമായി ക്ലബ്ഹൗസ്; ക്രിയേറ്റര്‍മാര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡ്

തരംഗമായി ക്ലബ്ഹൗസ്; ക്രിയേറ്റര്‍മാര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡ്

ളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഓഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ഹൗസ് ആളുകള്‍ക്കിടയില്‍ ശ്രദ്ധപിടിച്ച് പറ്റിയത്. ഇപ്പോള്‍ ക്ലബ്ഹൗസിലെ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കാന്‍ അവസരമൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ക്രിയേറ്റര്‍ ഫസ്റ്റ്’ എന്ന ഈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ടന്റ് പ്രൊഡക്ഷന്‍, ക്രിയേറ്റിവ് ഡവലപ്‌മെന്റ് എന്നിവയ്ക്കുള്ള പിന്തുണയും ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കും. ജൂലൈ 16ന് മുന്‍പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് പിന്തുണ. വെബ്‌സൈറ്റ്: joinclubhouse.com/blog
ക്രിയേറ്റര്‍ ഫസ്റ്റ് പ്രോഗ്രാം ഇന്ത്യന്‍ പ്രേക്ഷകരുടെയും സ്രഷ്ടാക്കളുടെയും തനതായ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് ക്ലബ്ഹൗസിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നത്.

ക്ലബ്ഹൗസ് ക്രിയേറ്റര്‍ ഫസ്റ്റില്‍ പങ്കെടുക്കുന്നവരെ സാങ്കേതികമായി സാമ്പത്തികപരമായും സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ അമേരിക്കയില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ ഇന്ത്യയിലേക്കും എത്തിയിരിക്കുന്നത്.

ക്ലബ്ഹൗസില്‍ ഇപ്പോള്‍ ഓരോ മാസവും ഏകദേശം 400,000 മുറികളാണ് സൃഷ്ടിക്കപ്പെടുന്നത്. ഉപയോക്താക്കള്‍ ആപ്ലിക്കേഷനില്‍ പ്രതിദിനം ഒരു മണിക്കൂറില്‍ കൂടുതല്‍ ശരാശരി സമയം ചെലവഴിക്കുന്നുണ്ടെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ പ്രോഗ്രാമുകള്‍ ക്ലബ്ഹൗസിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വക്താവ് ആരതി രാമമൂര്‍ത്തി പറഞ്ഞു.