സംസ്ഥാനത്ത് പ്രചുര പ്രചാരത്തിലുള്ള ബ്രാന്‍ഡഡ് കൗറിപൗഡറുകളിലും, ഭക്ഷ്യ എണ്ണയിലും,കുപ്പിവെള്ളത്തിലും കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാക്കുന്നതും കാന്‍സറിന് കാരണമായതുമായ മാരകമായ തോതിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.
കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ബ്രാഹ്മിന്‍സ്, ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്ബര്‍ വണ്‍, നിറപറ, സാറാസ, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ , പാണ്ടാ, അജ്മി, തൃപ്തി, സായ്‌കോ, മംഗള, മലയാളി, ആര്‍സിഎം റെഡ് ചില്ലിപൗഡര്‍, മേളം, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ് എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലര്‍ന്നിരിക്കുന്നത്.
മുളകുപൊടി, കാശ്മീരി മുളകു മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായമുള്ളത്. ഓരോ ജില്ലകളില്‍ നിന്നും ലഭിച്ച കണക്കുകളാണിത്. ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, ആച്ചി എന്നിവയുടെ മിക്ക ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളിലും മായം കലര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നുള്ള രേഖകളില്‍ പറയുന്നു.
പവിത്രം നല്ലെണ്ണ, ആര്‍.ജി ജിഞ്ചിലി ഓയില്‍, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാര്‍ ഓയില്‍, തങ്കം ഓയില്‍സ് എന്നിവയാണ് മായം കലര്‍ന്നിട്ടുള്ള എണ്ണ ഉല്‍പന്നങ്ങള്‍
.ബ്ലൂമിങ്, ബേസിക്‌സ്, ട്രീറ്റ് അക്വ, വഫാറ, എലിറ്റ, അക്വ വയലറ്റ്, അക്വ ബ്ലൂ, മൈമൂണ്‍, ഐവ എന്നിവയാണ് ഉപയോഗ ശൂന്യമായ കുപ്പിവെള്ളം. ഇതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യീസ്റ്റ്, മോള്‍ഡ് എന്നിവയുമുള്ളതായി പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്.
കാന്‍സര്‍, നാഡീവ്യൂഹത്തിന് തകരാര്‍, കിഡ്‌നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം എന്നിവയാണ് ക്ലോര്‍പൈറിഫോസ് എഥൈല്‍, ബിഫെന്‍ത്രിന്‍, പ്രൊഫെനോഫോസ്, എത്തിയോണ്‍, ഫെന്‍പ്രോപാത്രിന്‍, എറ്റോഫെന്‍പ്രോസ്, പെന്‍ഡിമെതാലിന്‍, ടെബുകോണസോള്‍, ക്‌ളോത്തിയാനിഡിന്‍, ഇമാമെക്ടിന്‍, ബെന്‍സോയേറ്റ്, പ്രൊപമോകാര്‍ഡ്, ട്രൈസിക്ലാസോള്‍ തുടങ്ങിയ രാസവസ്തുക്കള്‍ പതിവായി ഉള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അതേസമയം, എല്ലാ ജില്ലകളിലും പ്രോസിക്യൂഷന്‍ നടപടികള്‍ നടന്നു വരികയാണ്