Home അറിവ് ആദ്യ ഡോസിന് 16 ആഴ്ചയ്ക്കകം രണ്ടാം കുത്തിവയ്പ് മതി; കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചക്കകം

ആദ്യ ഡോസിന് 16 ആഴ്ചയ്ക്കകം രണ്ടാം കുത്തിവയ്പ് മതി; കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചക്കകം

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയാക്കി. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം.

ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. നിലവില്‍ കോവിഷീല്‍ഡ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് മുതല്‍ എട്ട് ആഴ്ച വരെയാണ്. എന്നാല്‍ കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി
രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

ഇതിനിടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്നും നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭിണികള്‍ക്ക് ഏതു വാക്സിനും സ്വീകരിക്കണോ എന്ന ചോയിസ് നല്‍കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏതു സമയവും വാക്സിന്‍ നല്‍കാമെന്നും സമിതി പറയുന്നു.

സമിതിയുടെ ശുപാര്‍ശകള്‍ ദേശീയ വിദഗ്ധ സമിതിയാണ് പരിശോധിക്കുക. വിദഗ്ധസമിതി ശുപാര്‍ശകള്‍ പ്രകാരമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.