Home വിദ്യഭ്യാസം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഏഴര ലക്ഷം രൂപയുടെ ഫെലോഷിപ്പ് അവതരിപ്പിച്ച് അഡോബ്

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഏഴര ലക്ഷം രൂപയുടെ ഫെലോഷിപ്പ് അവതരിപ്പിച്ച് അഡോബ്

കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളെ തീര്‍ച്ചയായും സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 10,000 ഡോളര്‍ (ഏകദേശം ഏഴരലക്ഷം രൂപ) ആണ് അഡോബ് ഫെലോഷിപ് ആയി നല്‍കുന്നത്. അഡോബിനു പ്രസക്തിയുള്ള കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ലഭിക്കുക.

പരിഗണിക്കപ്പെടുന്ന മേഖലകള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഓഡിയോകണ്ടന്റ് ഇന്റലിജന്‍സ്, ഡോക്യുമെന്റ് ഇന്റലിജന്‍സ്, ഹ്യൂമണ്‍ കംപ്യൂട്ടര്‍ ഇന്ററാക്ഷന്‍, നാച്വറല്‍ ലാംഗ്വേജ് പ്രൊസസിങ്, എആര്‍വിആര്‍ ആന്‍ഡ് 360 ഫോട്ടോഗ്രഫി, കംപ്യൂട്ടര്‍ വിഷന്‍ ഇമേജിങ് ആന്‍ഡ് വീഡിയോ, ഡേറ്റാ ഇന്റലിജന്‍സ്, ഗ്രാഫിക്സ് (2ഡി ആന്‍ഡ് 3ഡി), ഇന്റലിജന്റ് ഏജന്റ്‌സ് ആന്‍ഡ് അസിസ്റ്റന്റ്്സ്, സിസ്റ്റംസ് ആന്‍ഡ് ലാംഗ്വേജസ് എന്നിവയിലൊന്നിലാവണം പ്രവര്‍ത്തനം.

ആനുകൂല്യങ്ങള്‍: ഫെലോഷിപ്പ് തുക 10,000 ഡോളര്‍ (ഏകദേശം ഏഴരലക്ഷം രൂപ). ഒരു വര്‍ഷത്തെ ക്രിയേറ്റീവ് ക്ലൗഡ് സബ്സ്‌ക്രിപ്ഷന്‍ അംഗത്വവും ലഭിക്കും. കൂടാതെ അഡോബില്‍ ഒരു ഇന്റേണ്‍ഷിപ്പ് ഇന്റര്‍വ്യൂവിനുള്ള അര്‍ഹതയും ലഭിക്കാം. 250 പേര്‍ക്ക് ഫെലോഷിപ്പ് അനുവദിക്കും.

അര്‍ഹത: ഒരു സര്‍വകലാശാലയിലെ പിഎച്ച്.ഡി. പ്രോഗ്രാമില്‍ 2022 കാലയളവില്‍ ഉള്‍പ്പെടെ ഫുള്‍ടൈം വിദ്യാര്‍ഥിയായിരിക്കണം. അഡോബ് ജീവനക്കാരായി ബന്ധുക്കള്‍ ഉണ്ടായിരിക്കരുത്.

അപേക്ഷ: അപേക്ഷ ഡിസംബര്‍ നാലുവരെ https://research.adobe.com/fellowship/ വഴി നല്‍കാം. കരിക്കുലം വിറ്റ, അക്കാദമിക് രേഖകളുടെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍, റിസര്‍ച്ച് ഓവര്‍വ്യൂ, മൂന്ന് റെക്കമെന്‍ഡേഷന്‍ കത്തുകള്‍ എന്നിവയുള്‍പ്പെടുന്നതാകണം അപേക്ഷ.

തിരഞ്ഞെടുപ്പ്: ഗവേഷണമികവ്, വ്യക്തിനൈപുണികള്‍, സാങ്കേതിക മികവ്, അപേക്ഷാര്‍ഥിയുടെ പ്രവര്‍ത്തനം അഡോബിന് എങ്ങനെ പ്രയോജനപ്പെടും തുടങ്ങിയവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.