Home ആരോഗ്യം ക്ഷയരോഗം വരാതിരിക്കാനുള്ള ബിസിജി വാക്‌സിന്‍ കോവിഡ് 19 സാധ്യത കുറയ്ക്കുമെന്ന് പഠനം

ക്ഷയരോഗം വരാതിരിക്കാനുള്ള ബിസിജി വാക്‌സിന്‍ കോവിഡ് 19 സാധ്യത കുറയ്ക്കുമെന്ന് പഠനം

ക്ഷയരോഗത്തിനെ നല്‍കുന്ന ബിസിജി വാക്‌സിന്‍ കോവിഡ് 19 വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായി പുതിയ പഠനം. 6,000 ആരോഗ്യ പ്രവര്‍ത്തകരുടെ രക്തം പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

ഇവരുടെ വാക്‌സിനേഷന്‍ വിശാദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ബിസിജി കുത്തിവെപ്പ് സ്വീകരിച്ച 30 ശതമാനം പേരുടേയും രക്തത്തില്‍ കോവിഡ് വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തുകയായിരുന്നു.

ന്യുമോണിയക്കെതിരായ ന്യുമോ കോക്കല്‍ വാക്‌സിന്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിച്ചവരില്‍ ഈ ഫലങ്ങള്‍ ഇല്ലെന്നും പഠനത്തില്‍ പറയുന്നു. ക്ലിനിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍ ജേര്‍ണലില്‍ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.