Home അറിവ് ഉപയോക്താക്കള്‍ക്ക് നല്‍കിയ തുണി സഞ്ചികള്‍ അഞ്ച് രൂപക്ക് തിരിച്ചെടുക്കുമെന്ന് സപ്ലൈകോ

ഉപയോക്താക്കള്‍ക്ക് നല്‍കിയ തുണി സഞ്ചികള്‍ അഞ്ച് രൂപക്ക് തിരിച്ചെടുക്കുമെന്ന് സപ്ലൈകോ

മുന്‍ മാസങ്ങളില്‍ സപ്ലൈകോ ഉപയോക്്താക്കള്‍ക്ക് നല്‍കിയ സ്‌കൂള്‍ കിറ്റ്, ഓണക്കിറ്റ്, അതിജീവനക്കിറ്റുകള്‍ തുടങ്ങിയവയിലെ സഞ്ചികള്‍ തിരിച്ചെടുക്കുമെന്ന് സപ്ലൈകോ. 5 രൂപ നിരക്കിലായിരിക്കും തുണി സഞ്ചി തിരികെ വാങ്ങുക. 5 രൂപ പണമായി നല്‍കുന്നതിനു പകരം, വാങ്ങുന്ന സാധനങ്ങളുടെ ബില്ലില്‍ 5 രൂപയുടെ കിഴിവു നല്‍കും.

ഡിസംബര്‍ 15 വരെ ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്കു പഴയ തുണിസഞ്ചികള്‍ വില്‍ക്കാനാകുമെന്ന് സപ്ലൈകോ അറിയിച്ചു. ടെന്‍ഡര്‍ പ്രകാരമുള്ള വിതരണക്കാര്‍ സമയത്ത് തുണിസഞ്ചി ലഭ്യമാക്കാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

കിറ്റ് വിതരണത്തിനാവശ്യമായ തുണിസഞ്ചി കിട്ടാത്തതിനാല്‍ ടെന്‍ഡറില്ലാതെ, ഡിപ്പോ മാനേജര്‍മാര്‍ വഴി കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് വാങ്ങാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം, തുണിസഞ്ചികള്‍ മുഷിയാത്തതും തുന്നല്‍ വിട്ടുപോകാത്തതും കീറാത്തുമായിരിക്കണമെന്നു നിബന്ധനയുണ്ട്. പേരോ മറ്റു രേഖപ്പെടുത്തലുകളോ പാടില്ല.