Home ആരോഗ്യം തൊട്ടടുത്ത വാക്‌സീന്‍ കേന്ദ്രങ്ങള്‍ അറിയാം; ഇന്ത്യക്കാര്‍ക്ക് സഹായമായി ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍

തൊട്ടടുത്ത വാക്‌സീന്‍ കേന്ദ്രങ്ങള്‍ അറിയാം; ഇന്ത്യക്കാര്‍ക്ക് സഹായമായി ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍

A neon Google logo is seen as employees work at the new Google office in Toronto, November 13, 2012. REUTERS/Mark Blinch (CANADA - Tags: SCIENCE TECHNOLOGY BUSINESS LOGO)

ന്ത്യയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സീനേഷന് സഹായ ഹസ്തവുമായി ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനും. ഗൂഗിള്‍ പുതിയ രണ്ട് ഫീച്ചറുകളും അപ്‌ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികള്‍, കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന ലാഭരഹിത സ്ഥാപനങ്ങള്‍, പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ എന്നിവ പ്രത്യേകമായി ഗൂഗിള്‍ മാപ്‌സില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രവും ഗൂഗിളിലൂടെ അറിയാം.

വാക്‌സീന്‍ സുരക്ഷ, വാക്‌സീന്‍ ഫലപ്രാപ്തി, പാര്‍ശ്വഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍, കൊവിന്‍ വെബ്‌സൈറ്റിലേക്ക് ആളുകളെ നയിക്കുന്ന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവയും ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു. പ്രിവന്‍ഷന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ടാബിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് വൈറസില്‍ നിന്നും ചികിത്സയില്‍ നിന്നും സ്വയം പരിരക്ഷിക്കാനുള്ള വഴികള്‍ തേടാനും കഴിയും.

അംഗീകൃത മെഡിക്കല്‍ സ്രോതസ്സുകളില്‍ നിന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷമാണ് ഗൂഗിള്‍ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ടെസ്റ്റിങ് കേന്ദ്രങ്ങളും കണ്ടെത്താനുള്ള മാര്‍ഗമാണ് ഇതില്‍ ഏറെ പ്രയോജനം.

രാജ്യത്തൊട്ടാകെയുള്ള 23,000 വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ ഇംഗ്ലീഷിലും എട്ട് ഇന്ത്യന്‍ ഭാഷകളിലും പ്രദര്‍ശിപ്പിക്കും. വാക്‌സിനേഷന്‍ കേന്ദ്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു ഗൂഗിള്‍ പറഞ്ഞു.

കൂടാതെ, ആശുപത്രി കിടക്കകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ലഭ്യതയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു പുതിയ ഫീച്ചറും ഗൂഗിള്‍ പരീക്ഷിക്കുന്നു. ആശുപത്രി കിടക്കകളുടെ ലഭ്യതയും മെഡിക്കല്‍ ഓക്‌സിജനുമായാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വിവരങ്ങള്‍. ഇത് കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ അവരെ സഹായിക്കുന്നതിന്, തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ലഭ്യതയെക്കുറിച്ച് പ്രാദേശിക വിവരങ്ങള്‍ ചോദിക്കാനും പങ്കിടാനും ആളുകളെ പ്രാപ്തമാക്കുന്നു.