Home അറിവ് കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സക്ക് പുതിയ കരാറില്‍ ഒപ്പ് വെച്ചു; പുതിയ മാനനദണ്ഡങ്ങളറിയാം

കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സക്ക് പുതിയ കരാറില്‍ ഒപ്പ് വെച്ചു; പുതിയ മാനനദണ്ഡങ്ങളറിയാം

രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യകം പദ്ധതിയില്‍ കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര ഇന്‍സ്റ്റിസ്റ്റ്യൂട്ടും പുതിയ കരാറില്‍ ഒപ്പ് വെച്ചു. കരാര്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള അര്‍ഹരായ കുട്ടികള്‍ക്ക് ചികില്‍സാ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

പുതുക്കിയ മാനദണ്ഡങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്കുള്ള കിടത്തി ചികില്‍സയ്ക്ക് മാത്രമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തും.

ഇതോടെ തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങള്‍ക്ക് കേരളത്തിലെ എപിഎല്‍ വിഭാഗക്കാരും പണം നല്‍കണം. ആര്‍ബിഎസ്‌കെ പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒപി ചികിത്സയും ബുധനാഴ്ച മുതല്‍ സൗജന്യമല്ലാതാകും.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതി പ്രകാരം സൗജന്യമായി കിടത്തി ചികില്‍സ തുടരുമെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ശ്രീചിത്രയില്‍ നല്‍കി വരുന്ന സൗജന്യചികിത്സയും നിര്‍ത്തലാക്കുന്നു.