Home വാണിജ്യം ഒരു രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാന്‍; അതിശയിപ്പിക്കുന്ന പ്ലാനുമായി ജിയോ

ഒരു രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാന്‍; അതിശയിപ്പിക്കുന്ന പ്ലാനുമായി ജിയോ

ടെലികോം കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുകയാണ്. ഇതിനിടെ, ഞെട്ടിക്കുന്ന പ്ലാനുമായി ജിയോ രംഗത്ത്. ഒരു രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് പുതുതായി അവതരിപ്പിച്ചത്. 30 ദിവസം കാലാവധിയുള്ള പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 100എംബി ഡേറ്റ സൗജന്യമായി ലഭിക്കും.

മൈ ജിയോ ആപ്പില്‍ വാല്യൂ സെക്ഷന്‍ വിഭാഗത്തില്‍ അതര്‍ പ്ലാനിന്റെ താഴെയാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍ കൊടുത്തിരിക്കുന്നത്. നിലവില്‍ ജിയോയുടെ വെബ്‌സൈറ്റില്‍ പ്ലാന്‍ ദൃശ്യമല്ല. ഡാറ്റ 100 എംബിയേ ഉള്ളുവെങ്കിലും അതിന് ശേഷവും 64കെബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഈ പ്ലാന്‍ അനുസരിച്ച് പത്തുതവണ റീച്ചാര്‍ജ് ചെയ്താല്‍ പത്തു രൂപയ്ക്ക് ഒരു ജിബി അതിവേഗ ഡേറ്റ ലഭിക്കും. നിലവില്‍ ഒരു ജിബി ഡേറ്റയ്ക്ക് 15 രൂപയുടെ പ്രീപെയ്ഡ് വൗച്ചര്‍ വാങ്ങണം.

അതേസമയം ബേസിക് പ്രീപെയ്ഡ് ഡേറ്റ റീച്ചാര്‍ജ് പ്ലാന്‍ ജിയോ പരിഷ്‌കരിച്ചു. 119 രൂപ പ്ലാന്‍ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. 14 ദിവസം വരെയാണ് കാലാവധി. പരിമിതിയില്ലാതെ ഫോണ്‍ വിളിക്കാനുള്ള സൗകര്യമാണ് ഈ പ്ലാന്റെ മറ്റൊരു പ്രത്യേകത. നേരത്തെ ഈ പ്ലാന്‍ അനുസരിച്ച് എസ്എംഎസ് ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാല്‍ പരിഷ്‌കരിച്ച പ്ലാന്‍ അനുസരിച്ച് 300 എസ്എംഎസ് സൗജന്യമായി ലഭിക്കും.