Home ആരോഗ്യം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയര്‍ന്നു.

91,779 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.12,425 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് നിലവില്‍ 98.58 ശതമാനമാണ്. ഇതുവരെ 196.94 കോടി ഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം കുറയുകയാണ്.വ്യാഴാഴ്ച 5,218 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 4,205 ആയി.