Home വിനോദം ‘അതിനാലാണ് ഞാനിവിടെ ഉള്ളത്’: കര്‍മ്മയെക്കുറിച്ച് ഭാവനയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

‘അതിനാലാണ് ഞാനിവിടെ ഉള്ളത്’: കര്‍മ്മയെക്കുറിച്ച് ഭാവനയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

തെന്നിന്ത്യന്‍ ചലച്ചിത്ര ആരാധകര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമാലോകത്ത് നിന്ന് അല്‍പം വിട്ടുനില്‍ക്കുന്ന താരം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് സജീവമാണ്. ഇപ്പോള്‍ ഭാവനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശത്തിന്റെ പ്രത്യാഘാതം എന്തെന്നത്, അത് നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാനിവിടെ ഉള്ളത് -കര്‍മ.’-ഭാവന കുറിച്ചു.

ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ഗായിക സയനോരയും നടി മൃദുലയും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകളൊരുക്കിയ സലാം ബാപ്പുവിന്റേതാണ് തിരക്കഥ. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.