Home അറിവ് പരാതികള്‍ക്ക് പരിഹാരമായി ഗൂഗിള്‍ മാപ്പ്; ഇനി വഴികള്‍ വരച്ച് ചേര്‍ക്കാം, പേരും നല്‍കാം!

പരാതികള്‍ക്ക് പരിഹാരമായി ഗൂഗിള്‍ മാപ്പ്; ഇനി വഴികള്‍ വരച്ച് ചേര്‍ക്കാം, പേരും നല്‍കാം!

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചെന്ന് കാണിച്ച് നിരവധി പരാതികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കാണാറുണ്ട്. മാപ്പ് നോക്കി തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് പലരും അപകടത്തില്‍ ചെന്ന് ചാടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് ചതിച്ചെന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇടാത്തവര്‍ കുറവായിരിക്കും. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നമ്മുടെ ഗൂഗിള്‍ മാപ്പ്.

മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടയില്‍ റോഡ് ഇല്ലെന്ന അപ്ഡേറ്റ് കേട്ടാല്‍ ഇനി പുതിയ വഴി വരച്ചു ചേര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. റോഡുകള്‍ വ്യത്യസ്ത വഴികളിലേക്ക് തിരിച്ചുവിടാനും പേര് മാറ്റാനും തെറ്റായ വഴികള്‍ ഡിലീറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേറ്റില്‍ അവസരമുണ്ട്.

എഡിറ്റങ് ടൂളിന്റെ സഹായത്തോടെയാണ് ഈ അപ്ഡേറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി തിരയുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അരികിലെ മെനു ബട്ടണില്‍ കാണുന്ന ‘എഡിറ്റ് ദ മാപ്പ്’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിന് ശേഷം മിസ്സിങ് റോഡ് തിരഞ്ഞെടുക്കണം. പിന്നാലെ പുതിയ വഴി മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും.

അടച്ചിട്ട റോഡുകളുടെ വിവരങ്ങളും മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും. എന്നുവരെയാണ് റോഡ് അടഞ്ഞുകിടക്കുകയെന്നും ഇതിന്റെ കാരണവും ചേര്‍ക്കാനാകും. പരിശോധനകള്‍ക്ക് ശേഷമായിരിക്കും മാറ്റങ്ങള്‍ മാപ്പില്‍ ചേര്‍ക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.