Home അറിവ് വാക്‌സിനുകള്‍ പുതുക്കേണ്ടിവരും; കോവിഡ് വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നുവെന്ന് പഠനം

വാക്‌സിനുകള്‍ പുതുക്കേണ്ടിവരും; കോവിഡ് വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നുവെന്ന് പഠനം

കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നുവെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ജര്‍മ്മനിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. നാല് തരം വൈറസുകളെ വച്ചാണ് പ്രധാനമായും ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ വൈറസുകള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമാകുന്നതായാണ് കണ്ടെത്തിയത്.

ഇത്തരത്തില്‍ വൈറസുകള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാക്സിനുകളും പുതുക്കേണ്ടിവരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കില്‍ വൈറസിനെ പലപ്രദമായി ചെറുക്കാന്‍ വാക്സിന് ആവില്ലെന്നാണ് ഗവേഷകള്‍ വ്യക്തമാക്കുന്നത്. ‘വൈറസ് എവല്യൂഷന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

കോവിഡ് 19 വ്യാപകമാകുന്നതിന് അനുസരിച്ചാണ് വൈറസുകളിലെ മാറ്റങ്ങള്‍ക്ക് വേഗത വര്‍ധിക്കുന്നതെന്നും വാക്സിനേഷന്‍ മൂലമോ പ്രകൃതിദത്തമായി പ്രതിരോധശക്തി നേടുന്നത് മൂലമോ അണുബാധയുടെ വ്യാപ്തി കുറയാന്‍ തുടങ്ങിയാല്‍ വൈറസിലുണ്ടാകുന്ന മാറ്റങ്ങളുടെ ക്രമവും കുറഞ്ഞുവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.