Home അറിവ് ഇ- ആധാര്‍ വളരെ എളുപ്പം; ഫേസ് ഓതന്റിക്കേഷനിലൂടെ എങ്ങനെ ആധാര്‍ നേടാമെന്ന് നോക്കാം

ഇ- ആധാര്‍ വളരെ എളുപ്പം; ഫേസ് ഓതന്റിക്കേഷനിലൂടെ എങ്ങനെ ആധാര്‍ നേടാമെന്ന് നോക്കാം

ന്ന് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ആധാര്‍ കാര്‍ഡ്. കോവിഡ് വാക്സിനേഷന് വരെ ആധാര്‍ നമ്പര്‍ അത്യാവശ്യമാണ്. വിവിധ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ക്ക് മുഖ്യമായി ആവശ്യപ്പെടുന്നത് ആധാറാണ്. എന്നാല്‍, എപ്പോഴും മൂര്‍ത്തരൂപത്തിലുള്ള ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതില്ല.

വിവിധ സേവനങ്ങള്‍ക്ക് ഇ- ആധാര്‍ മതിയാകും. ഇ- ആധാര്‍ ലഭ്യമാകാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. എന്റോള്‍മെന്റ് നമ്പറോ ആധാര്‍ നമ്പറോ ഉണ്ടെങ്കില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ ഇ- ആധാറിനായി ആധാര്‍ കാര്‍ഡുടമകള്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യുഐഡിഎ.

ഫേസ് ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് മാത്രം ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. യുഐഡിഎയുടെ വെബ്സൈറ്റില്‍ പ്രവേശിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. ആധാര്‍ നമ്പര്‍ നല്‍കിയും ഫെയ്സ് ഓതന്റിക്കേഷന് വിധേയമായും ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യഥാര്‍ത്ഥ ആധാറിന്റെ പകര്‍പ്പാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇ- ആധാര്‍ കാര്‍ഡ് രാജ്യത്ത് എവിടെ ഉപയോഗിക്കാനും അനുമതിയുണ്ട്.

യുഐഡിഎയുടെ വെബ് സൈറ്റില്‍ കയറിയ ശേഷം ഗെറ്റ് ആധാര്‍ കാര്‍ഡില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റീഡയറക്ട് ചെയ്യപ്പെടുന്ന പേജില്‍ ഫെയ്സ് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. ഫെയ്സ് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്നാണ് ഓതന്റിക്കേഷന്‍ പ്രക്രിയ. യുഐഡിഎ സ്വമേധയാ കാര്‍ഡുടമയുടെ ചിത്രം എടുക്കുന്ന വിധമാണ് ക്രമീകരണം. ഇതിന് പിന്നാലെ വിജയകരമായി ഇ-കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.