കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍. സര്‍ക്കാരിന്റെ താല്‍പര്യം കണക്കിലെടുത്ത് വാക്സിന്‍ ഡോസുകളുടെ നിര്‍മാണം നടന്നുവരുന്നതായി ഫൈസര്‍ ചീഫ്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല സിഎന്‍ബിസിയോട് പറഞ്ഞു.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍ വകഭേ?ദം ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പുതിയ വാക്സിന്‍ മാര്‍ച്ചോടെ തയ്യാറാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള രണ്ട് വാക്സിന്‍ ഷോട്ടുകളും ഒരു ബൂസ്റ്ററും ഒമിക്രോണില്‍ നിന്നുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു.
പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും ബൗര്‍ല വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദം അതിവേ?ഗത്തില്‍ വ്യാപിക്കുന്നതായി ലോകാരോ?ഗ്യ സംഘടന വ്യക്തമാക്കുന്നു. ആര്‍ജിത പ്രതിരോധശേഷി കൂടുതലുള്ള രാജ്യങ്ങളില്‍ അടക്കം ഒമിക്രോണ്‍ അതിവേഗം പടരുന്നു. എന്നാല്‍ ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
രോ?ഗപ്രതിരോധശേഷിയെ മറികടക്കാനുള്ള വൈറസിന്റെ കഴിവാണോ വര്‍ധിച്ച വ്യാപന ശേഷിയാണോ അതോ ഇവ രണ്ടും ചേര്‍ന്നതാണോ ഇതിന് പിന്നിലെന്ന് ഉറപ്പാക്കാനായിട്ടില്ല. വൈറസിന്റെ തീവ്രത സംബന്ധിച്ചും വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും വ്യക്തമാകാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന് ലോകാരോ?ഗ്യ സംഘടന ചൂണ്ടിക്കാട്ടി.