Home അറിവ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് വീണ്ടും ലേലം ചെയ്യും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് വീണ്ടും ലേലം ചെയ്യും.

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യും .

ആദ്യ ലേലം പിടിച്ചത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിൽ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോഴത്തെ നടപടി.

ഥാര്‍ പുനര്‍ലേലം ചെയ്യുന്ന തീയതി പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് കാര്‍. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നല്‍കിയത്.വാഹനം ലേലം ചെയ്തതിനു പിന്നാലെയാണ് കൈമാറുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തത്.