Home അറിവ് ചൈന കൃത്രിമ സൂര്യനെ നിർമ്മിക്കുന്നു. ആശങ്കയോടെ ലോകം.

ചൈന കൃത്രിമ സൂര്യനെ നിർമ്മിക്കുന്നു. ആശങ്കയോടെ ലോകം.

ത്തിജ്വലിക്കുന്ന സൂര്യനെ പോലെ അതിനേക്കാൾ ചൂടുള്ള കൃത്രിമ സൂര്യനെ സ്ഥാപിക്കുക. ചൈനയുടെ പരീക്ഷണം തുടരുകയാണ്.
ഭൂമിയിൽ ആവശ്യമായ ഊർജോത്പാദനം സാധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്.ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജഞ‍ർ ഭൗമാധിഷ്ടിതമായ സൺസിമുലേറ്റർ നിർമിച്ചു തുടങ്ങിയിട്ടുണ്ട്.
അടുത്ത വർഷം തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കാനാണ് ചൈനയുടെ നീക്കം . കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്.കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെൽഷ്യസാണ്.
ഇതൊരു അറ്റോമിക് ഫ്യൂഷൻ റിയാക്ടറാണ്. ഉയര്‍ന്ന തോതിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടറാണിത്.എച്ച്എൽ -2എം ടോകാമാക് എന്ന കൂറ്റൻ റിയാക്ടറിനെയാണ് കൃത്രിമ സൂര്യൻ എന്ന് വിശേഷിപ്പിക്കുന്നത്. ചൈനയുടെ കൃത്രിമ സൂര്യൻ പദ്ധതി തുടരുമ്പോൾ ശാസ്ത്രലോകം ആശങ്കയിലാണ്. ഒന്നുകിൽ ലോകത്തിന് ഗുണകരമാകും. ഇല്ലെങ്കിൽ സർവ്വനാശമാകും ഫലം.