Home അറിവ് ജൂണ്‍ 30 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാം

ജൂണ്‍ 30 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാം

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി നീട്ടി. അവസാന തീയതി ഇന്ന് ആയിരുന്നു. ഇതിനിടെയാണ് സമയപരിധി നീട്ടി നല്‍കിയത്. 2021 ജൂണ്‍ 30 വരെയാണ് കേന്ദ്ര ആദായ നികുതി വകുപ്പ് സമയം നീട്ടിയിരിക്കുന്നത്.

ഇന്ന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെയുള്ള ഉത്തരവ്. 1000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.