Home വിദ്യഭ്യാസം കേന്ദ്രീയ വിദ്യാലയം ഒന്നാംക്ലാസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഏപ്രില്‍ 19 വരെ അപേക്ഷിക്കാം

കേന്ദ്രീയ വിദ്യാലയം ഒന്നാംക്ലാസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഏപ്രില്‍ 19 വരെ അപേക്ഷിക്കാം

കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്ന് രാവിലെ പത്തുമണി മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുക. കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്്ട്രേഷന്‍ ആരംഭിക്കും. kvsonlineadmission.kvs.gov.in എന്ന സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏപ്രില്‍ 19 വരെയാണ് അപേക്ഷ സ്വീകരിക്കുക. തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ താത്കാലിക പട്ടിക ഏപ്രില്‍ 23ന് പ്രസിദ്ധീകരിക്കും. പിന്നീടും സീറ്റുകള്‍ ഒഴിവ് വന്നാല്‍ ഏപ്രില്‍ 30, മെയ് അഞ്ച് തീയതികളില്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടും മൂന്നും പട്ടിക പുറത്തുവിടും.

രണ്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ എട്ടുമുതല്‍ 15 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌ീെിഹശിലമറാശശൈീി.സ്‌.െഴീ്.ശി സന്ദര്‍ശിക്കുക.