Home നാട്ടുവാർത്ത സമരത്തിനൊരു ങ്ങി സ്വകാര്യബസ്സ് ഉടമകൾ.

സമരത്തിനൊരു ങ്ങി സ്വകാര്യബസ്സ് ഉടമകൾ.

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

വിദ്യാർഥികളുടെ ബസ് നിരക്കും വര്‍ധിപ്പിക്കണം. നിരക്ക് കൂട്ടാന്‍ സമ്മതിച്ച സര്‍ക്കാര്‍ നാലുമാസമായിട്ടും വാക്കുപാലിച്ചില്ല, ബജറ്റിലും പരിഗണിച്ചില്ല. രണ്ടു ദിവസത്തിനകം സമരപ്രഖ്യാപനമുണ്ടാകുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.നിലവില്‍ എട്ടു രൂപയാണ് മിനിമം ചാര്‍ജ്. 2.5 കിലോമീറ്റര്‍ ദൂരത്തിനു മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയുയര്‍ത്താനുളള ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.അതുകൊണ്ടാണ് സമര തീരുമാനവുമായി മുന്നോട്ട് പോകുന്നത്.