Home നാട്ടുവാർത്ത കേരളം കൊടും ചൂടിലേക്ക്. വേണം കരുതൽ

കേരളം കൊടും ചൂടിലേക്ക്. വേണം കരുതൽ

കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളില്‍ സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് വര്‍ദ്ധിക്കുക.

സാധാരണയില്‍ നിന്നും രണ്ടും മൂന്നും സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ശരാശരിയില്‍ നിന്നും 33 ശതമാനം മഴ കുറഞ്ഞതും വരണ്ട വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.പാലക്കാട് ജില്ലയിലാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. 41.5 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. തൃശൂരില്‍ 38.6, പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി.