കെ.എസ്.ആര്.ടി.സി ആരംഭിച്ച വിനോദസഞ്ചാര യാത്രയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി.പാലായില്‍നിന്ന് മൂന്നാറിലേക്ക് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മൂന്നാര്‍ ജംഗിള്‍ സഫാരിക്കാണ് തുടക്കമാകുന്നത്.
ഞായറാഴ്ചകളില്‍ രാവിലെ ആറിന് പാലാ ഡിപ്പോയില്‍നിന്ന് സര്‍വിസ് ആരംഭിച്ച് തൊടുപുഴ- ഊന്നുകല്ല്- ഭൂതത്താന്‍കെട്ട്- ഇഞ്ചത്തൊട്ടി- മാമലക്കണ്ടം- കൊരങ്ങാട്ടി- മാങ്കുളം-ആനക്കുളം- ലക്ഷ്മി എസ്റ്റേറ്റ് വഴി നാല് മണിയോടെ മൂന്നാറിലെത്തും. തുടര്‍ന്ന് ആറിന് മൂന്നാറില്‍നിന്നും പുറപ്പെട്ട് ഒമ്പത് മണിയോടെ പാലായില്‍ എത്തുന്ന വിധമാണ് മൂന്നാര്‍ ജംഗിള്‍ സഫാരി ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി- മൂന്നാര്‍ പഴയ രാജപാതയിലൂടെയാണ് ബസിന്റെ യാത്ര. ചോല വനങ്ങളും, മലകളും താഴ് വാരങ്ങളും, തേയില എസ്റ്റേറ്റുകളുടെയും നടുവിലൂടെയുള്ള ജംഗിള്‍ സഫാരി യാത്രക്കാര്‍ക്ക് പ്രത്യേക അനുഭവമായിരിക്കും.
ഒരു ബസില്‍ 39-40 പേര്‍ക്കാണ് യാത്രാസൗകര്യം. യാത്രാ നിരക്ക് 750 രൂപ. ഉച്ചഭക്ഷണവും വൈകിട്ടത്തെ കാപ്പിയും ചെറുകടികളും ഉള്‍പ്പെടെയാണ് യാത്രാനിരക്ക്. ഒരാഴ്ചക്കകം യാത്രക്കാര്‍ക്കായി ഭൂതത്താന്കെട്ടില് ബോട്ടിങ് സൗകര്യവും ഏര്‍പ്പെടുത്തും. 150 രൂപ ഇതിന് കൂടുതലായി കരുതേണ്ടിവരും. . ഞായറാഴ്ചകളില്‍ മലക്കപ്പാറ സഫാരിയുമുണ്ട്. രാവിലെ 6.30ന് പാലായില്‍നിന്ന് പുറപ്പെട്ട് അതിരപ്പള്ളി, വാഴച്ചാല്‍ വഴി മലക്കപ്പാറയിലെത്തും. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും : 89215 31106.