Home അറിവ് മാനസിക ആരോഗ്യത്തിനും, ഓർമക്കും ബ്രഹ്മി കൂട്ട്.

മാനസിക ആരോഗ്യത്തിനും, ഓർമക്കും ബ്രഹ്മി കൂട്ട്.

മാനസികാരോഗ്യം ഇന്നത്തെകാലത്ത് ചര്‍ച്ചയാവുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ്. ജോലി സ്ഥലത്തെ സമ്മര്‍ദ്ദം, ടെന്‍ഷന്‍ തുടങ്ങി പ്രശ്നങ്ങള്‍ക്ക് കുറവൊന്നുമില്ല.ഇത്തരത്തില്‍ നിങ്ങളുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായി തുടരുകയാണെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ബ്രഹ്മി.

ആയുര്‍വേദത്തില്‍ മാനസികാരോഗ്യത്തിനുള്ള ഒരു പ്രത്യേക ഔഷധമായാണ് ബ്രഹ്മിയെ പരിഗണിക്കുന്നത്. കുട്ടികള്‍ക്ക് ബുദ്ധി ശക്തിക്കും ഓർമക്കും ബ്രഹ്മി കൊടുക്കാറുണ്ട്. എന്ന് മാത്രമല്ല ബ്രഹ്മി വീടുകളില്‍ വെച്ചു പിടിപ്പിക്കുന്നതും ശുഭകരമാണെന്ന് വിശ്വസിക്കുന്നു.

ബ്രഹ്മി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍. മികച്ച ഓര്‍മ്മ നിലനിര്‍ത്താന്‍ ബ്രഹ്മി നല്ലതാണ്. വിദ്യാര്‍ഥികളുടെ ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നവയില്‍ ബ്രഹ്മിയുമുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും ബ്രഹ്മി വളരെ ഫലപ്രദമാണ്. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും കരളിന്റെ ആരോഗ്യം നിലനിര്‍ത്താനും ബ്രഹ്മി ക്യാപ്‌സ്യൂളും ഏറെ ഗുണം ചെയ്യും. അപസ്മാരം, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കും പരിഹാരമായും ആയുര്‍വേദത്തില്‍ ബ്രഹ്മി പറയുന്നു. പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിലും ബ്രഹ്മിക്ക് പങ്കുണ്ട്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബ്രഹ്മിക്ക് കഴിയും.മനസ്സിനെ ശാന്തമാക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും ഭക്ഷണത്തിന് ശേഷം ദിവസവും രണ്ട് നേരം ബ്രഹ്മി കഴിക്കുന്നത് ഉത്തമമാണ്. ഇതിന്റെ ക്യാപ്‌സ്യൂള്‍ അല്ലെങ്കില്‍ സിറപ്പ് സാധാരണയായി പാലിനൊപ്പം ചേര്‍ക്കാറുണ്ട്… ഗര്‍ഭിണികള്‍ ബ്രഹ്മി കഴിക്കുന്നത് ഒഴിവാക്കണം, കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോഴും ബ്രഹ്മി കഴിക്കാന്‍ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.