Home അറിവ് ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യ വാട്ടര്‍ കണക്ഷന് ഇനി ആധാര്‍ നിര്‍ബന്ധം

ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യ വാട്ടര്‍ കണക്ഷന് ഇനി ആധാര്‍ നിര്‍ബന്ധം

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പുതിയ വാട്ടര്‍ കണക്ഷനായി അപേക്ഷിക്കണമെങ്കില്‍ ഇനി ആധാറിന്റെ പകര്‍പ്പ് കാണിക്കണമെന്ന് വാട്ടര്‍ അതോറിറ്റി. പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ ഉള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. വാട്ടര്‍ അതോറിറ്റിയില്‍ നിലവില്‍ 15,000 ലിറ്ററില്‍ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ട 2.05 ലക്ഷം ഉപയോക്താക്കള്‍ക്കു സൗജന്യമായാണ് ശുദ്ധജലം നല്‍കി വരുന്നത്.

ആനുകൂല്യത്തിനായി പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ സ്വീകരിക്കാവൂവെന്നും അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ജനുവരി 30നു മുന്‍പ് ഉപയോക്താക്കള്‍ അപേക്ഷകള്‍ പുതുക്കി നല്‍കണം. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരം ഉപയോക്താക്കളെ ഓഫിസുകളിലേക്കു വിളിച്ചു വരുത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കി.

തുടര്‍ന്നാണ് ബിപിഎല്‍ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്.നിലവില്‍ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ നീട്ടി.