കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കും നിറഞ്ഞു നിന്ന സ്റ്റാറ്റസുകളില്‍ ഒന്നാണ് ഡോ. ഐഷയുടെ അവസാനത്തെ സന്ദേശം എന്ന രീതിയിലുള്ള ഈ മെസേജ്. മലയാള പരിഭാഷില്‍ വന്ന സന്ദേശത്തിന്റെ ചുരുക്കം ഇത്തരത്തിലായി
രുന്നു’ എല്ലാവരെയും മിസ്സ് ചെയ്യുന്നു. ഇത്രയ്ക്കും അപകടക്കാരിയായ വൈറസിനെ നിങ്ങളെല്ലാവരും സീരിയസ്സായി എടുക്കണം. എന്നെ സംബന്ധിച്ചിടത്തോളം ശ്വാസതടസ്സം കൂടുന്നതോ ഉള്ളൂ.. അടുത്തത് വെന്റിലേറ്ററിലേക്ക് മാറ്റും. എത്ര നേരം എന്ന് അറിയില്ല. ബൈ’
സന്ദേശം വൈറലായതോടെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റ് ഷെയര്‍ ചെയ്തു. സ്റ്റാറ്റസുകളില്‍ നിറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സൈബര്‍ വിദഗ്ദര്‍ വൈറലായ ട്വീറ്റിനെ തേടി അന്വേഷണം ആരംഭിച്ചും. ഡോ. ഐഷ എന്ന അക്കൗണ്ടോ ട്വീറ്റ് അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസത്തിലൊന്നും ഈ പേരില്‍ ഒരു ഡോക്ടറും കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടില്ല. ട്വീറ്റ് വ്യാജമാണെന്ന് പുറത്ത് വന്നതോടെ ഷെയര്‍ ചെയ്ത എല്ലാ ട്വീറ്റുകളും മായ്ക്കപ്പെട്ടു തുടങ്ങി.
വ്യാജ സന്ദേശത്തിന് പുറകിലെ ലക്ഷ്യമെന്തെന്ന് കണ്ടെത്താനായിലെങ്കിലും ഇത്തരത്തിലുള്ള സന്ദേശം സമൂഹത്തിന് ഗുണം ചെയ്യില്ല. വൈറസിനെ ജാഗ്രതയോടെ തന്നെ നേരിടണം എന്നത് സത്യാവസ്ഥയാണ്, പക്ഷെ ലക്ഷക്കണക്കിന് രോഗ ബാധിതരായ മനുഷ്യരുടെ മനോബലം തകര്‍ക്കുകയാണ് ഇത്തരം വ്യാജന്മാര്‍. മനസ്സിന്റെ ശക്തി എപ്പോള്‍ നഷ്ടപ്പെടുന്നോ പിന്നീട് ചികിത്സക്കെല്ലാം രണ്ടാം സ്ഥാനം മാത്രമായിരിക്കും. വൈറസ് ബാധിച്ചാല്‍ താന്‍ മരിക്കും എന്ന ഭയം പലരെയും ആത്മഹത്യയില്‍ വരെ എത്തിക്കാം.
ജീവഹത്യയ്ക്ക് പോലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വഴിതെളിക്കുമെന്ന് ഓര്‍ക്കണം. വാര്‍ത്തകളും സന്ദേശങ്ങളും ഷെയര്‍ ചെയ്യുമ്പോള്‍ അതിന്റെ സത്യാവസ്ഥ കൂടി പരിശോധിക്കേണ്ടത് വായനക്കാരന്റെ ഉത്തരവാദിത്വമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ഓരോര്‍ത്തര്‍ക്കും കണിക്കളാകാം.