Home അറിവ് ഇനിയൊരു പിഞ്ചുക്കുഞ്ഞും നാണയമോ മറ്റു വസ്തുക്കളോ തൊണ്ടയില്‍ കുരുങ്ങി മരണപ്പെടരുത്, തൊണ്ടയില്‍ കുരുങ്ങിയാല്‍ നിങ്ങള്‍ ചെയ്യേണ്ടത്…

ഇനിയൊരു പിഞ്ചുക്കുഞ്ഞും നാണയമോ മറ്റു വസ്തുക്കളോ തൊണ്ടയില്‍ കുരുങ്ങി മരണപ്പെടരുത്, തൊണ്ടയില്‍ കുരുങ്ങിയാല്‍ നിങ്ങള്‍ ചെയ്യേണ്ടത്…

മൂന്ന് വയസ്സുക്കാരന്‍ പൃഥ്വിവിന്റെ മരണം ഇന്ന് തീരാവേദനയായി മാറി. ആറ് മണിക്കൂറുകള്‍ അവനെയായി മൂന്ന് ആശുപത്രികളില്‍ കയറി ഇറങ്ങിയിട്ടും ആശുപത്രി ജീവനക്കാരില്‍ നിന്നുണ്ടായ അലംഭാവം ആ കുരുന്ന് ജീവന്‍ ഇല്ലാതാക്കി. കുഞ്ഞുങ്ങളെ എത്രമാത്രം ശ്രദ്ധിച്ചാലും പതിയിരിക്കുന്ന അപകടം സംഭവിച്ചേക്കാം. അതിനായി ആദ്യം മാതാപിതാക്കളുടെ ശ്രദ്ധ തന്നെയാണ് വേണ്ടത്. തിരിച്ചറിവില്ലാത്ത കുട്ടികളില്‍ നിന്നും ചെറിയ വസ്തുക്കള്‍ മറച്ച് വെയ്ക്കാന്‍ ശ്രമിക്കണം. ചെറിയ പ്രായത്തില്‍ കുഞ്ഞു കളിപ്പാട്ടങ്ങള്‍ പോലും വാങ്ങി കൊടുക്കരുത്്.

കുട്ടി എന്തെങ്കിലും വിഴുങ്ങി എന്ന് മനസ്സിലായാല്‍ ഉടന്‍ വായിലോ മൂക്കിലോ കൈയ്യിട്ട് എടുക്കാന്‍ ശ്രമിക്കരുത്. കുട്ടിയെ എടുത്ത് പൊക്കി കരച്ചില്‍ നിര്‍ത്താനോ സമാധിനിപ്പിക്കാന്‍ ഇഷ്ടപ്പെട്ട ഭക്ഷണമോ മറ്റു വസ്തുക്കളോ നല്‍കരുത്. കുട്ടികള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് മറന്ന് പുതിയ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പ്രശ്‌നത്തിന്റെ ഗൗരവ്വം മനസ്സിലാകാതെ പോകും. കുട്ടി കരച്ചില്‍ തന്നെയാണെങ്കിലോ മാതാപിതാക്കള്‍ ഇത് ഗൗരവ്വത്തില്‍ എടുക്കൂ.

കുട്ടിയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് തോന്നിയാല്‍ നെഞ്ചില്‍ അമര്‍ത്തരുത്. ഇത് ഈ സാഹചര്യത്തില്‍ കുട്ടിയ്ക്ക് ശ്വാസം കിട്ടാന്‍ സഹായിക്കില്ല. പകരം കുട്ടിയെ കാലിന്റെ തുടയില്‍ കമഴ്ത്തി കിടത്തി പുറത്ത് അമര്‍ത്തുകയാണ് വേണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്താനും വൈദ്യ സഹായം തേടാനും ശ്രമിക്കണം. യാതൊരു കാരണവശാലും കുട്ടിയ്ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.